ഉളുപ്പില്ലായ്മ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂരിലെ ബിജെപിയും സിപിഎമ്മും. പ്രതികരിക്കാതെ പേരാവൂരിലെ കോൺഗ്രസും

ഉളുപ്പില്ലായ്മ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂരിലെ ബിജെപിയും സിപിഎമ്മും. പ്രതികരിക്കാതെ പേരാവൂരിലെ കോൺഗ്രസും
Jan 21, 2026 08:47 AM | By PointViews Editor

   മുരിങ്ങോടി ഉന്നതിയിലെ 75 വയസ്സ് കഴിഞ്ഞ ലക്ഷ്മിയമ്മയ്ക്ക് തൊഴിലുറപ്പിലെ ഒരു ദിനം നിഷേധിച്ചതിനെ വലിയ ധാർമിക പ്രശ്നമാക്കി ആഘോഷത്തിലാണ് ബിജെപി. ആ ആഘോഷത്തിന് വഴിതെളിച്ചു കൊടുത്ത ശേഷം പ്രതിരോധവുമായി ഇറങ്ങിയിരിക്കുകയാണ് പേരാവൂരിലെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അധികൃതരും. യഥാർത്ഥത്തിൽ ബിജെപിയും സിപിഎമ്മും മത്സരാടിസ്ഥാനത്തിൽ നടത്തുന്ന കോമഡി സ്കിറ്റ് മാത്രമാണ് ലക്ഷ്മിയമ്മയുടെ ഒരു തൊഴിലുറപ് തൊഴിൽ ദിനം. കാരണം ഇവർക്ക് രണ്ടു പേർക്കും തൊഴിലുറപ്പ് എന്ന പദ്ധതി ആവിഷ്കരിച്ചതിലോ നടപ്പാക്കിയതിലോ ഒരു ബന്ധവുമില്ല. ബിജെപിയേക്കാൾ പിന്നേയും സിപിഎമ്മിന് കുറച്ചെങ്കിലും ബന്ധം പദ്ധതിയെ പറ്റി പറയാൻ കഴിയും. 2005 ൽ പദ്ധതി നടപ്പിലാക്കുമ്പോൾ സിപിഎം ദേശീയ തലത്തിൽ കോൺഗ്രസ് മന്ത്രിസഭയ്ക്ക് പുറത്ത് നിന്ന് പിന്തുണ നൽകിയ കാലമായിരുന്നു എന്ന പരിഗണന മാത്രം. കേരളത്തിൽ പദ്ധതി ആരംഭിക്കുമ്പോൾ സിപിഎമ്മായിരന്നു ഭരണത്തിൽ എന്നതിനാൽ അതിലൂടെ ലഭിക്കുന്ന തൊഴിലാളികളെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പറ്റിയ പരുവത്തിൻ വരുതിയിലാക്കാം എന്ന സാധ്യതയും സിപിഎമ്മിന് കിട്ടി.സിപിഎം പുറത്തു നിന്ന് പിന്താങ്ങിയ 2004 ലെ ഡോ.മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. അത് തങ്ങൾ പിന്തുണച്ചതുകൊണ്ടാണ് ഡോ. മൻമോഹൻ സിംഗ് തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചതെന്നാണ് സിപിഎം അവകാശപ്പെടാറുള്ളത്. ഇവരുടെ ഈ അവകാശവാദം കേൾക്കുമ്പോൾ പണ്ട് പുഴയിൽ ഇറങ്ങിയ പോത്തിന് മുതല പിടിച്ചപ്പോൾ ആ മുതലയുടെ പുറത്തിരുന്ന് തവള കരയ്ക്ക് കയറിയിരുന്നു വീരവാദമടിച്ചത് പോലെയാണ് തോന്നുക. അന്ന് തവള പറഞ്ഞത് ഞാനും മുതലേച്ചനും കൂടി പോത്തിനെ പിടിച്ചു എന്നാണ് . അപ്പോൾ തവള എവിടെയായിരുന്നു ?തവണയുടെ തോടിന് പുറത്തായിരുന്നു ഇരുന്നിരുന്നത്. പറയുമ്പോൾ തവള പോത്തിനെ പിടിച്ചത് പോലെയാണ് തോന്നുന്നത്. ഇതുതന്നെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിൽ സിപിഎമ്മിന്റെ അവകാശവാദവും. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി തങ്ങളുടെ സംഭാവനയാണെന്ന് പുറത്തുനിന്നു പിന്തുണച്ച സിപിഎം പറയുന്നത് കേട്ടാൽ തവള ഒക്കെ എത്രയോ ഭേദം . ഇവനൊക്കെ കൂടിയാണ് പേരാവൂർ മുരിങ്ങോടിയിലെ പാവം ലക്ഷ്മി അമ്മയുടെ തൊഴിലുറപ്പ് ദിനം പരിഹരിക്കാൻ ഇറങ്ങുന്നത് എന്നതാണ് ഏറ്റവും വലിയ പൊളിറ്റിക്കൽ കോമഡി. അല്ലെങ്കിൽ തന്നെ ബിജെപിയുടെ തൊഴിലുറപ്പ് പദ്ധതിയോടുള്ള സ്നേഹം എത്ര വലുതാണെന്ന് അറിയാമോ? മഹാത്മാഗാന്ധിയുടെ പേര് കൊടുത്ത ഈ പദ്ധതിയുടെ പേര് നരേന്ദ്രമോദി സർക്കാർ മാറ്റിയത് തന്നെ ഏതാനും ആഴ്ചകൾക്കും മുമ്പാണ്. അമേരിക്ക കണ്ടുപിടിച്ചത് ആരാണ് എന്ന് ചോദിച്ചാൽ കൊളംബസ് എന്ന് പറയുന്ന ആൾക്കാർ ധാരാളമുള്ള നാട്ടിൽ ഇന്ത്യ കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാൽ അത് നരേന്ദ്രമോഡി ആണെന്ന് പറയുന്ന സംഘികൾ ഉള്ള നാടാണിത്. അവരാണ് ലക്ഷ്മി അമ്മയ്ക്ക് തൊഴിലുറപ്പാക്കാൻ സമര രംഗത്തേക്ക് വന്നിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വരുന്ന നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ച ചെയ്യാനോ പരിഹരിക്കാനോ എല്ലാവർക്കും തൊഴിലുറപ്പാക്കാനോ പോലും കഴിയാതെ നടന്നവരാണ് ഒരു സുപ്രഭാതത്തിൽ ലക്ഷ്മി അമ്മയെയും തൊഴിലുറപ്പിനെയും ഇപ്പം രക്ഷിക്കാം എന്ന് പറഞ്ഞ് പോരാട്ടരംഗത്തേക്ക് വന്നിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു വേഷം കെട്ട് എന്നതിനപ്പുറം ഈ ബിജെപിക്കാരുടെ സമര ശുഷ്കാന്തിക്ക് പ്രത്യേക അടിസ്ഥാനം ഒന്നുമില്ല. ചുമ്മാ ഒരു പുകമറ സൃഷ്ടിക്കുക. അതിനപ്പുറം ബിജെപിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. സാമാന്യ രാഷ്ട്രീയ ബോധമുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാം. പക്ഷേ പാവം ഉന്നതികളിൽ ജീവിക്കുന്ന ആദിവാസി സമൂഹങ്ങൾക്കോ പ്രായമായവർക്കോ ഇവർ കളിക്കുന്ന ഈ വേഷംകെട്ട് തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വാസ്തവം. അത്തരം പാവങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ട് നടന്ന രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെങ്കിൽ അത് ചെയ്യാൻ കഴിയുന്ന 2 കൂട്ടരാണ് ഈ കേരളത്തിൽ ഉള്ളത് അത് ബിജെപിയും സിപിഎമ്മും ആണ്. എന്നാൽ എന്തെങ്കിലുമൊക്കെ ജനങ്ങൾക്ക് അനുകൂലമായി ചെയ്യാൻ കഴിയുന്ന പാർട്ടി കോൺഗ്രസ് ആണ്. പക്ഷേ പേരാവൂർ പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഉള്ളിലുള്ളവരെ ഒതുക്കുന്ന പണി കഴിഞ്ഞിട്ട് വേറെ സമയം ഇല്ലാത്തതിനാൽ ഈ ബിജെപി- സിപിഎം വേഷംകെട്ടലുകൾ തുറന്നു കാണിക്കാൻ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. അല്ലെങ്കിൽ തന്നെ ഉൾ പാർട്ടിയിലെ തല്ലും പിടുത്തവും കഴിഞ്ഞിട്ട് ഞങ്ങളുടെ ഭരണ നേട്ടമോ സമര നേട്ടമോ പറയാൻ കോൺഗ്രസിൽ ആർക്കാണ് സമയം. ലക്ഷ്മി അമ്മയ്ക്ക് തൊഴിൽ ദിനം നഷ്ടപ്പെട്ടതിന് എതിരെ പ്രതികരിക്കാനാകാതെ കോൺഗ്രസ് നേതൃത്വം പേരാവൂരിൽ കണ്ണും പൂട്ടിയിരുന്നപ്പോൾ കുറച്ചെങ്കിലും പ്രതികരണവുമായി രംഗത്തെത്തിയത് യൂത്ത് കോൺഗ്രസ് ആണ്. ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ സെക്രട്ടറിമാരായ വിപിൻ ജോസഫ് ജിബിൻ ജയ്സൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുരിങ്ങോടിയിലെ ലക്ഷ്മി അമ്മയുടെ വീട്ടിലെത്തി മൂന്നു ദിവസത്തെ വേതനം കൊടുക്കുകയും ലക്ഷ്മി അമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ആണ് ഉണ്ടായത്. ഇതിനായി കണ്ണൂരിൽ നിന്നും ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാവൂരിൽ വരേണ്ടിവന്നു എന്നതാണ്പഞ്ചായത്തിലെ കോൺഗ്രസിന്റെ ഒരു അവസ്ഥ ഉള്ളത് ഈ അവസ്ഥ മുതലാക്കിയാണ് സിപിഎമ്മും ബിജെപിയും മച്ചാനും മച്ചമ്പിയും കളിച്ച ജനത്തെ പറ്റിക്കുന്നത്. വയോധികയായ ലക്ഷ്മി അമ്മയ്ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരുപാട് കഠിനാധ്വാനം ചെയ്യാൻ ഒന്നും സാധിക്കില്ല എന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകും പക്ഷേ അവർക്കും ജീവിക്കണം അവരെപ്പോലെയുള്ളവർക്ക് കൂടി സുരക്ഷിതമായി ജീവിക്കുവാൻ വേണ്ടിയാണ് കോൺഗ്രസിന്റെ മഹാനായ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ നാമത്തിൽ ആരംഭിച്ചത് പക്ഷേ ലോക ശ്രദ്ധയാകർഷിച്ച ആ പദ്ധതിയുടെ ഗുണം ജനങ്ങളെ ബോധ്യപ്പെടുത്താനും ജനങ്ങളുടെ പിന്തുണ വാങ്ങാനും കോൺഗ്രസിന് കഴിയാതെ പോയതുകൊണ്ടാണ് ഇപ്പോഴും പാവപ്പെട്ട തൊഴിലാളികൾ ഈ പദ്ധതി സിപിഎമ്മിന്റെയും ബിജെപിയുടെയും ഔദാര്യമാണെന്ന് കരുതി വെക്കേണ്ടി വരുന്നത് ഇതൊക്കെ പൊളിച്ചടുക്കാൻ കോൺഗ്രസ് ശ്രമിക്കേണ്ട കാലമായിരിക്കും തങ്ങൾ നടപ്പിലാക്കിയ പദ്ധതിയുടെ പിതൃത്വം മാത്രമല്ല മാതൃത്വവും തങ്ങൾക്കാണെന്ന് കോൺഗ്രസ് പറയേണ്ട കാലം എത്തിയിരിക്കുന്നു അല്ലെങ്കിൽ എവിടുന്നോ കയറിവന്ന ബിജെപി ഇത്തരം പദ്ധതികളുടെ പേരുമാറ്റി ഇതൊക്കെ തങ്ങൾ കണ്ടുപിടിച്ചതാണെന്ന് തള്ളി മറിച്ചു കളയും സത്യം പറയാൻ മടിയുള്ളവർ എത്രവേണമെങ്കിലും നുണ പറയും എന്നതുകൊണ്ട് ബിജെപിയും സിപിഎമ്മും സിപിഎമ്മും തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിൽ നുണ പറഞ്ഞു കൊണ്ടേയിരിക്കും. ഇനി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്രമോഡി വക്രീകരിച്ച് പുതിയ രൂപത്തിലാക്കിയ കഥ കൂടി ഒന്നു വായിച്ചു നോക്കാം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎ) പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരാനുള്ള ബിൽ ഉണ്ടാക്കി ബിജെപി. വിബിജി റാം ജി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ രാഷ്ട്രീയ വിവാദങ്ങൾ വഴി തുറന്നിരിക്കുകയാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് പുതിയ ബിൽ അവതരിപ്പിച്ചത്. ബിൽ പാസാക്കുന്നത് ഉറപ്പാക്കാൻ ബിജെപി എംപിമാരോട് പാർലമെൻ്റിൽ ഹാജരാകാൻ തൃവശ്യപ്പെട്ട് വിപ്പും നൽകിയിരുന്നു.

2005-ൽ അന്നത്തെ യുപിഎ സർക്കാർ ആരംഭിച്ച എംജിഎൻആർഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽന്നു. പുതിയ ബില്ല് 100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്താൻ നിർദ്ദേശിക്കുന്നു. ജോലി പൂർത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളിൽ വേതനം നൽകണമെന്നും ബില്ലിൽ നിർദേശമുണ്ട്. സമയപരിധിക്കുള്ളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്.

ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുതാര്യത ഉറപ്പാക്കാൻ ബയോമെട്രിക്‌സ്, ജിയോടാഗിങ് സംവിധാനങ്ങളും ഏർപ്പെടുത്തും. വിവിധ തലങ്ങളിൽ പരാതി പരിഹാരത്തിനും വ്യവസ്ഥയുണ്ട്.

എംജിഎൻആർഇജിഎ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായിരുന്നു. ഇതിൽ നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ വേതനത്തിൻ് 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനും സാധനങ്ങൾ ക്രമീകരിക്കുന്നതിനും വരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സംസ്ഥാന സർക്കാരുകൾ വഹിച്ചിരുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം. കേന്ദ്രഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രം വഹിക്കും.


വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 10 ശതമാനം നൽകിയാൽ മതിയാകും. ബാക്കി 90 ശതമാനവും കേന്ദ്രം വഹിക്കും.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിന് പിന്നിലെ ഉദ്ദേശ്യത്തെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തു‌. എന്തിനാണ് അവർ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതെന്നും ഇതിൻ്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. പാർലമെൻ്റ് പ്രവർത്തിക്കുന്നില്ലെന്നും ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും വിമർശിച്ച പ്രിയങ്ക സമയവും പൊതു പണവും പാഴാകുകയാണെന്നും കുറ്റപ്പെടുത്തി.


കേന്ദ്രം കൊടുക്കുന്ന ഫണ്ടും പണവും വക മാറ്റി ചെലവ് ചെയ്യുകയും കിട്ടിയില്ല എന്ന് പറയുകയും ചെയ്യുന്ന സിപിഎം സർക്കാരുകളാണ് 40% വിഹിതമിട്ട് ഇനി മോദിയുടെ പുതിയ നാക്കുളുക്കി പേരിട്ട തൊഴിലുറപ്പ് പദ്ധതിയുമായി ഇനി നാട് നന്നാക്കാൻ വരുന്നത്. ഇവരെയൊക്കെ കണ്ണടച്ച് വിശ്വസിക്കാൻ കഴിവുള്ള ആൾക്കാർ ഇപ്പോഴും ഇവിടെയുണ്ട് എന്ന് കാണുമ്പോഴാണ് സാക്ഷരതയുടെ ഒക്കെ ഒരു ഗതികേട് എത്ര ഭീകരമാണെന്ന് തിരിച്ചറിയാൻ പറ്റുന്നത്.

BJP and CPM in Peravoor included in unemployment guarantee scheme. Congress in Peravoor also did not respond

Related Stories
പെൻഷൻ തുക കൊണ്ട് പാവങ്ങൾക്ക് വീട് വച്ച് നൽകുന്ന ചെറുപുഷ്പം ജോസഫ് മാഷും കൊച്ചുത്രേസ്യാ ടീച്ചറും സമൂഹത്തിന് മാതൃക.

Jan 20, 2026 01:43 PM

പെൻഷൻ തുക കൊണ്ട് പാവങ്ങൾക്ക് വീട് വച്ച് നൽകുന്ന ചെറുപുഷ്പം ജോസഫ് മാഷും കൊച്ചുത്രേസ്യാ ടീച്ചറും സമൂഹത്തിന് മാതൃക.

പെൻഷൻ തുക കൊണ്ട് പാവങ്ങൾക്ക് വീട് വച്ച് നൽകുന്ന ചെറുപുഷ്പം ജോസഫ് മാഷും കൊച്ചുത്രേസ്യാ ടീച്ചറും സമൂഹത്തിന്...

Read More >>
ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും പരുങ്ങുന്നു.

Jan 15, 2026 09:18 PM

ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും പരുങ്ങുന്നു.

ചാറ്റ് പുറത്തുവിട്ടതിന് കേസ്, വിടാതെ തിരിച്ചടിച്ച് വീണ്ടും ഫെന്നി. കേസിനെ നേരിടാനുറച്ച് നീക്കം. അതിജീവിതകളും വിജയൻ സർക്കാരും...

Read More >>
ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു, ഒരാൾ പിടിയിൽ

Jan 15, 2026 04:21 PM

ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു, ഒരാൾ പിടിയിൽ

ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീ ശക്തി ലോട്ടറി യുടെ ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു, ഒരാൾ...

Read More >>
രാഹുലിനെ കുടുക്കാൻ മൂന്നാം അതിജീവിത നാടകമൊരുക്കിയോ? തെളിവുകളുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ

Jan 15, 2026 12:42 PM

രാഹുലിനെ കുടുക്കാൻ മൂന്നാം അതിജീവിത നാടകമൊരുക്കിയോ? തെളിവുകളുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ

രാഹുലിനെ കുടുക്കാൻ മൂന്നാം അതിജീവിത നാടകമൊരുക്കിയോ? തെളിവുകളുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി...

Read More >>
ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസിയുടെ നിർദ്ദേശം

Jan 15, 2026 10:35 AM

ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസിയുടെ നിർദ്ദേശം

ഇറാൻ വിടാൻ ഇന്ത്യക്കാരോട് എംബസിയുടെ...

Read More >>
11 കൊല്ലത്തിന് ശേഷം സമര ഷോയുമായി കേളകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിപിഎം എത്തി

Jan 13, 2026 05:02 PM

11 കൊല്ലത്തിന് ശേഷം സമര ഷോയുമായി കേളകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിപിഎം എത്തി

11 കൊല്ലത്തിന് ശേഷം സമര ഷോയുമായി കേളകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിപിഎം...

Read More >>
Top Stories